തൃശൂര്‍: നടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേഗോപുരനടയില്‍ നിറങ്ങളുടെ നൃത്തമായി കുടമാറ്റം അരങ്ങേറിി. വൈകീട്ട് അഞ്ചരയോടെ . പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ടിറങ്ങി നേര്‍ക്കുനേര്‍ നിന്നതോടെയാണ് കുടമാറ്റം ആരംഭിച്ചത്.
ആദ്യം പാറമേക്കാവാണ് പുറത്തേക്ക് എഴുന്നള്ളിയത്. തിരുവമ്പാടിയും പുറത്തേക്ക് ഇറങ്ങിയതോടെയാണ് തേക്കിന്‍കാട് മൈതാനത്ത് കുടമാറ്റത്തിന് തുടക്കമായത്. ഹോമകുണ്ഡത്തില്‍ ശിവനടനവും, ശിവപാര്‍വതിമാരും, ഉണ്ണിക്കണ്ണനും, സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ ട്രോഫിയും വരെ കുടമാറ്റത്തില്‍ ദൃശ്യമായി. എല്‍.ഇ.ഡി ലൈറ്റുകള്‍ ഇത്തവണ കുടമാറ്റം കളറാക്കി.