തൃശൂര്‍: തദ്ദേശതിരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പറേഷനിലേക്കും, ജില്ലാ പഞ്ചായത്തിലേക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോര്‍പറേഷനില്‍ 56 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഭിന്നത മൂലം മറ്റുപാര്‍ട്ടികളില്‍ നിന്ന് പുറത്തുവരുന്ന പ്രമുഖരെ ലക്ഷ്യമിട്ട് ഏതാനും സീറ്റുകള്‍ ഒഴിച്ചിട്ടാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. സിപിഎം 38 സീറ്റിലും, സിപിഐ 8 സീറ്റിലും, ആര്‍ജെഡി 3 സീറ്റിലും, കേരള കോണ്‍.മാണി വിഭാഗവും, ജെഡിഎസും രണ്ട് സീറ്റില്‍ വീതവും മത്സരിക്കും. എന്‍സിപിയും കോണ്‍ഗസ് എസും ഓരോ സീറ്റില്‍ മത്സരിക്കും. സിപിഎം ജില്ലാ സെക്രട്ടിറി കെ.വി.അബ്ദുള്‍ ഖാദറാണ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
കോര്‍പറേഷന്‍ ഡിപിസി അംഗം വര്‍ഗീസ് കണ്ടംകുളത്തി, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഷാജന്‍, അനൂപ് ഡേവിസ് കാട തുടങ്ങിയ പ്രധാന നേതാക്കള്‍ മത്സരിക്കുന്നില്ല. കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അവസരം നല്‍കിയിട്ടുണ്ട്.
തദ്ദേശതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, സിപിഎമ്മില്‍ തലമുറമാറ്റം
















