കുന്നംകുളം: ശില്പിയും ഗാനരചിതാവുമായ .ശ്രീകുമാര്‍ ആമ്പല്ലൂര്‍ വൈക്കോല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച മോദിയുടെ ചിത്രം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍് അഡ്വ ബി. ഗോപാലകൃഷ്ണന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സമ്മാനിച്ചു. ശില്പിയെ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ പേര് അനൗണ്‍സ് ചെയ്യണമെന്നും പ്രധാനമന്ത്രി ഗോപാലകൃഷ്ണനോട് പറഞ്ഞു
മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയ്, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം, , എല്‍.കെ.അദ്വാനി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്ക്്്് തന്റെ സൃഷ്ട്ടികള്‍ സമ്മാനിച്ചിട്ടുള്ള ശ്രീകുമാറാണ് മോദി തൃശൂരില്‍ വന്നപ്പോള്‍ വൈക്കം വിജയലക്ഷ്മി ആലപിച്ച സ്വാഗത ഗാനം രചിച്ചത്. കരകൗശല കലാപ്രവര്‍ത്തനത്തിലൂടെ ദേശീയ അവാര്‍ഡും വേള്‍ഡ് റെക്കോര്‍ഡും ശ്രീകുമാറിനെ തേടിയെത്തിയിട്ടുണ്ട്. 2024-ല്‍ മോദി സര്‍ക്കാറിന്റെ വിജയരഥം എന്ന ശില്പമാണ് അടുത്ത ലക്ഷ്യം