കൊച്ചി: ആളിക്കത്തിയ എമ്പുരാൻ സിനിമാ വിവാദത്തിൽ പുതിയ വഴിത്തിരിവ്. നായകനായി അഭിനയിക്കുന്ന മോഹൻലാൽ സിനിമ സംബന്ധിച്ചുള്ള വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഞായറാഴ്ച രാവിലെ കുറിപ്പ് പങ്കുവെച്ചു. സംഘപരിവാർ വിരുദ്ധവും ഹിന്ദു വിരുദ്ധവുമാണ് ചിത്രം എന്ന കടുത്ത വിമർശനങ്ങൾ ഉയരുകയും പലരും ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്തത് ക്യാൻസൽ ചെയ്യുന്ന സാഹചര്യത്തിലും ആണ് നടൻറെ ഖേദപ്രകടനം.
വിവാദം സംബന്ധിച്ച് ഉത്തരവാദിത്വം സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടെന്നും വിവാദ ഭാഗങ്ങൾ സിനിമയിൽനിന്ന് മാറ്റുകയാണ് എന്നും കുറിപ്പിലുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി ഡി സതീശനും സിനിമയ്ക്ക് പിന്തുണ നൽകിയതിന് തൊട്ടു പിന്നാലെയായിരുന്നു മോഹൻലാലിന്റെ ഖേദപ്രകടനം. ചിത്രം ഹിന്ദുവിരുദ്ധമാണെന്ന് ആർഎസ്എസ് മുഖപത്രം ഓർഗനൈസർ പറഞ്ഞിരുന്നു.
228 കോടി രൂപ മുടക്കി ചെയ്ത എമ്പുരാൻ ബിഗ് ബജറ്റ് ചിത്രമെങ്കിലും വലിയ നിലവാരം പുലർത്തുന്നില്ല എന്ന വിമർശനവും പല കോണുകളിൽ നിന്ന് ഉയർന്നിരുന്നു. അവതരിപ്പിക്കുന്ന പ്രമേയത്തിൽ വ്യക്തത ഇല്ല എന്നതാണ് മുഖ്യമായ വിമർശനം. 100 കോടിയോളം രൂപ ഗോകുലം ഗോപാലനും 25 കോടിയോളം ആൻറണി പെരുമ്പാവൂരും ഈ ചിത്രത്തിൻറെ നിർമ്മാണത്തിനായി മുടക്കി എന്നാണ് സിനിമ മേഘലയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭ്യമായ വിവരം. എമ്പുരാൻ വിഷയത്തിൽ സംവിധായകനായ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയുടെ വിമർശനങ്ങൾക്കെതിരെയുള്ള വിവാദപരമായ പോസ്റ്റും പ്രേക്ഷകരിൽ നിന്ന് കടുത്ത പ്രതികരണം നേരിട്ടിരുന്നു. സിനിമയ്ക്ക് പിന്നിലുള്ള സാമ്പത്തിക സ്രോതസ്സുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്നും വാർത്തകൾ വന്നിരുന്നു.
മോഹൻലാൽ ഖേദം പ്രകടിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റ്: