കണ്ണൂര്‍: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ടും മുന്‍ ഡ്രൈവര്‍ ഉന്നയിച്ച ആരോപണങ്ങളിലും ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണമാണ് താനും അഗ്രഹിക്കുന്നത്. പുകമറയില്‍ നില്‍ക്കാന്‍ താത്പര്യമില്ല. സംശുദ്ധമായ പൊതുപ്രവര്‍ത്തനമാണ് തന്റേത്. വേട്ടയാടല്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെയും അദ്ദേഹം സ്വാഗതം ചെയ്തു.
Photo Credit: Face Book