കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിതിനയുടെ കഴുത്തില്‍ ആഴത്തിലും വീതിയിലുമുള്ള മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് നിതിനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
നിതിനയെ കൊലപ്പെടുത്താന്‍ പുതിയ ബ്ലേഡ് വാങ്ങിയതായി പ്രതി അഭിഷേക് മൊഴി നല്‍കി. ഒരാഴ്ച മുമ്പ് കൂത്താട്ടുകുളത്തെ കടയില്‍നിന്നാണ് ബ്ലേഡ് വാങ്ങിയത്. ഈ കടയില്‍ അടക്കം പോലീസ് തെളിവെടുപ്പ് നടത്തും.
പ്രതി അഭിഷേക് ബൈജുവിനെ കാമ്പസിലെത്തിച്ച് തെളിവെടുത്തു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി നിതിനയെ കാത്തിരുന്നതും പെണ്‍കുട്ടി അടുത്തെത്തിയപ്പോള്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് കൃത്യം നടന്ന സ്ഥലത്ത് എത്തിച്ചതും പെണ്‍കുട്ടിയുടെ കഴുത്തറുത്ത വിധവും നിലത്തുവീണപ്പോള്‍ മാറിയിരുന്നതും പ്രതി അഭിഷേക് പോലീസിന് വിവരിച്ചു നല്‍കി. കഴുത്തറുത്ത രീതി ഒരു പോലീസുകാരന്റെ കഴുത്തില്‍ അനുകരിച്ചാണ് വിവരണം.
Photo Credit: Face Book