തൃശൂര്‍: കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത് സംഘടിപ്പിച്ച എന്റെ കേരളം മെഗാ എക്‌സിബിഷനില്‍ മാധ്യമങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച ന്യൂസ് ഓണ്‍ലൈന്‍ പോര്‍ട്ടലായി newsskerala.com തിരഞ്ഞെടുക്കപ്പെട്ടു. ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആര്‍.ബിന്ദുവില്‍ നിന്ന് newsskerala.com ന് വേണ്ടി രഞ്ജിത്ത്, ദിയ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തുടര്‍ച്ചയായ രണ്ടാം തവണയാണ് റിപ്പോര്‍ട്ടിംഗിന് ഏറ്റവും മികച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിനുള്ള പുരസ്‌കാരത്തിന് newsskerala.com അര്‍ഹത നേടുന്നത്. മികച്ച കവറേജിനുള്ള പുരസ്‌കാരം പത്രം- ദേശാഭിമാനി, ചാനല്‍- കേരളവിഷന്‍, ഓണ്‍ലൈന്‍-newsskerala.com , എഫ് എം റേഡിയോ- ഹെലോ റേഡിയോ 90.8. മികച്ച റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം പത്രം-കൃഷ്ണകുമാര്‍ ആമലത്ത്, ചാനല്‍- ജെ അജീഷ് കുമാര്‍ എന്നിവര്‍ നേടി. ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് ഫോട്ടോഗ്രാഫര്‍ ടോജോ പി ആന്റണി (ദീപിക) അര്‍ഹനായി
ജനപങ്കാളിത്തം കൊണ്ടും അവതരണ വൈവിധ്യം കൊണ്ടും എന്റെ കേരളം പ്രദര്‍ശന വിപണനമേള സംസ്ഥാനതലത്തില്‍ ഒന്നാമതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. സമൂഹത്തിന്റൈ വളര്‍ച്ചക്ക് ഉതകുന്ന കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ മേള തൃശ്ശൂരിലെ ജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ചന്നും സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനി വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണ മേള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.സമസ്ത മേഖലകളിലും കേരളം മാതൃകയായ ഏഴു വര്‍ഷങ്ങളാണ് കടന്നുപോയത്, ആഘോഷം മാത്രമായിട്ടല്ല കാതലായ പ്രശ്‌നങ്ങളില്‍ മാറ്റം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വനസൗഹൃദ സദസ്സ്, തീരസദസ്സ്, താലൂക്ക് തല പരാതി പരിഹാര അദാലത്തുകള്‍ എന്നിവയെല്ലാം ഈ ശ്രമങ്ങളുടെ നേര്‍ക്കാഴ്ചകളാണ്. ഇവയിലൂടെ 48 വര്‍ഷത്തിനിടെ പരിഹാരം കാണാന്‍ സാധിക്കാത്തവയ്ക്കു വരെ പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞത് ശ്രദ്ധാ വഹമാണ്. പരാതി പരിഹാര കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ വിശാലമായ വീക്ഷണ കോണുകളോടെ കേരള ജനത ഒത്തൊരുമിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ എന്നും ജാഗ്രത പുലര്‍ത്തും, ആദിവാസി മേഖലകളിലെ ഭൂപ്രശ്‌നങ്ങള്‍, വൈദ്യുതി ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെ ലഭ്യത എന്നിവയെ കുറിച്ചും ഉദ്ഘാടന പ്രഭാഷണത്തില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പരാമര്‍ശിച്ചു.സര്‍ക്കാരിന്റെ ഏഴു വര്‍ഷങ്ങള്‍ മനുഷ്യത്വ മുഖമുള്ള നാള്‍വഴികള്‍ ആയിരുന്നുവെന്ന് സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. സേവനങ്ങള്‍ നല്‍കാനായി ഓരോ വകുപ്പും ഒന്നിനൊന്ന് മത്സരിക്കുമ്പോള്‍ ഈ കരുത്ത് ആവാഹിച്ച സര്‍ക്കാര്‍ മുന്നോട്ട് വിജയകുതിപ്പ് നടത്തുമെന്ന് മന്ത്രി പറഞ്ഞു. വിവാദങ്ങള്‍ കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പില്‍ പുകമറ സൃഷ്ടിക്കുന്നവരെ അവഗണിച്ചുകൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നേറും. വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ദിനരാത്രങ്ങങ്ങള്‍ക്കാണ് സാംസ്‌കാരിക തലസ്ഥാനം സാക്ഷ്യം വഹിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.നവ കേരളത്തിന്റെ ശില്പികള്‍ ആവണം യുവതയെന്നും വികസന മേഖലയില്‍ അതിശയാവകമായ കുതിച്ചുചാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.
എന്റെ കേരളം മികച്ച കവറേജിനുള്ള മാധ്യമ പുരസ്‌കാരം, മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌കാരം എന്നിവയും ചടങ്ങില്‍ മന്ത്രി ഡോ.ആര്‍ ബിന്ദു സമ്മാനിച്ചു.
കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു.
മേയര്‍ എം കെ വര്‍ഗ്ഗീസ്, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ , ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുള്‍ കരീം, മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. സന്തോഷ്, കെ എസ് എഫ് ഇ മാനേജിങ്ങ് ഡയറക്ടര്‍ ഡോ.എസ് കെ സനില്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ReplyForward |