Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഓർമ്മകളിൽ ആനച്ചന്തമായി തിരുവമ്പാടി ചന്ദ്രശേഖരൻ   

തൃശൂർ: മൂന്നു പതിറ്റാണ്ടോളം ഉത്സവങ്ങളിൽ തലയെടുപ്പോടെ നിറഞ്ഞു നിന്ന ഗജരാജൻ തിരുവമ്പാടി ചന്ദ്രശേഖരനെ തട്ടക നിവാസികളും, ആനപ്രേമികളും അനുസ്മരിച്ചു. നായ്ക്കനാലിൽ നിന്ന് തിരൂവമ്പാടി ചന്ദ്രശേഖരൻ്റെ ഛായാചിത്രവും വഹിച്ചുള്ള ഗജയാത്ര സ്വരാജ് റൗണ്ട് ചുറ്റി കൗസ്തുഭം ഹാളിൽ  സമാപിച്ചു. ഗജയാത്രയിൽ തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ, തിരുവമ്പാടി കണ്ണൻ, തിരുവമ്പാടി ലക്ഷ്മി, വടക്കുന്നാഥൻ ശിവൻ, കുട്ടൻകുളങ്ങര അർജുനൻ , ഒല്ലൂക്കര ജയറാം, എറണാകുളം ശിവകുമാർ , പാറമേക്കാവ് കാശിനാഥൻ, വടക്കുറുമ്പക്കാവ് ദുർഗ്ഗാദാസൻ എന്നീ ഗജവീരൻമാർ അണിനിരന്നു തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ തിരുവമ്പാടി ചന്ദ്രശേഖരൻ്റെ ഛായാചിത്രം വഹിച്ചു. തുടർന്ന് തിരുവമ്പാടി ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ   അനുസ്മരണച്ചടങ്ങ് നടത്തി. തിരുവമ്പാടി ചന്ദ്രശേഖരൻ്റെ ഛായാചിത്രത്തിന് മുന്നിൽ തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് ഡോ. ടി.എ.സുന്ദർ മേനോൻ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ദേവസ്വത്തിൻ്റെ മുതിർന്ന പാപ്പാൻ രാമകൃഷ്ണനെ ഔഷധി ചെയർമാൻ ശോഭന ജോർജ് ആദരിച്ചു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ കെ ഗിരീഷ് കുമാർ, പ്രശാന്ത് മേനോൻ , അനിൽ മോച്ചാട്ടിൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഛായാചിത്രത്തിന് മുന്നിൽ ഗജയാത്രയിൽ പങ്കെടുത്ത ആനകൾ തുമ്പിക്കൈ ഉയർത്തി പ്രണാമങ്ങളർപ്പിച്ചു. തുടർന്ന് ആനയൂട്ടും നടത്തി.

Leave a Comment

Your email address will not be published. Required fields are marked *