തൃശൂര്‍: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള ഓണവില്ലിന് പൂരങ്ങളുടെ നാട്ടില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്കി. രാമനാമമുഖരിതമായ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തില്‍ ഓണവില്ലിന് സ്വീകരണം നല്‍കിയത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട ഓണവില്ലാണ് പ്രത്യേകം സജ്ജീകരിച്ച രഥത്തില്‍ തൃശ്ശൂരിലെത്തിച്ചേര്ന്നത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണമുള്ള കല്യാണ്‍ ഗ്രൂപ്പ് ചെയര്മാന് ടി.എസ്.പട്ടാഭിരാമന് പൂങ്കുന്നം ജംഗ്ഷനില്‍ നിന്നും ഓണവില്ല് സ്വീകരിച്ചു. താലവും, വാദ്യഘോഷവും അകമ്പടിയായി. ക്ഷേത്രത്തില്‍ നടന്ന പ്രത്യേക പൂജയിലും ഭജനയിലും തൃശ്ശൂരിലെ ഹൈന്ദവ സംഘടനാഭാരവാഹികളും, ശ്രീരാമ ഭക്തരുമടക്കം നിരവധി പേര് പങ്കെടുത്തു.