ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനത്തിനുള്ള ഒരു സര്‍വകക്ഷി സംഘത്തെ ശശി തരൂര്‍ എംപി നയിക്കും. യുഎസ്, യുകെ പര്യടനം നടത്തുന്ന സംഘത്തെയാണ് ശശി തരൂര്‍ നയിക്കുക. കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് അധ്യക്ഷനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. പാകിസ്താനെതിരായ നയതനന്ത്ര നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷി സംഘത്തെ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ജോണ്‍ ബ്രിട്ടാസും സംഘത്തിലുണ്ട്്.
അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ തുറന്നുകാട്ടാന്‍ ഇന്ത്യ നീക്കം ശക്തമാക്കി. 5 മുതല്‍ 6 എംപിമാര്‍ അടങ്ങുന്ന സംഘത്തെയാണ് യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അയക്കുക. മെയ് 22ന് ശേഷം ആയിരിക്കും പര്യടനം തുടങ്ങുക. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു സംഘത്തെ ഏകോപിപ്പിക്കും.
ഇതിനകം എംപിമാര്‍ക്ക് ക്ഷണക്കത്തും അയച്ചിട്ടുണ്ട്. ഓപ്പറേഷന് സിന്ദൂറിനെ പറ്റിയും ഇന്ത്യയുടെ നിലപാടിനെ പറ്റിയും സംഘം വിദേശ പ്രതിനിധികളെ അറിയിക്കും.