Newsskerala

പൂഞ്ചില്‍ ക്രൈസ്റ്റ് സ്‌കൂളിന് നേരെ  പാക് ആക്രമണം, 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു, 36 സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു

ന്യൂഡല്‍ഹി:  യാത്രാവിമാനങ്ങളുടെ മറവില്‍ പാകിസ്താന്‍ ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ട്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൂഞ്ചില്‍ ക്രൈസ്റ്റ് സ്‌കൂളിന് നേരെ ഷെല്ലാക്രമണം നടത്തി. രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. സ്‌കൂളിന് അവധി നല്‍കിയതിനാല്‍ കൂടുതല്‍ ആളപായം ഉണ്ടായില്ല. ഷെല്ലാക്രമണത്തില്‍ കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും പരിക്ക് പറ്റി.
ഇന്ത്യയുടെ 36 സൈനിക കേന്ദ്രങ്ങള്‍ പാകിസ്താന്‍ ആക്രമിച്ചു. പൂഞ്ചിലെ സിഖ് ഗുരുദ്വാര തകര്‍ത്തു. പാകിസ്താന്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിച്ചു. അവര്‍ വ്യാജപ്രചാരണത്തിന് ശ്രമിക്കുന്നു. പാകിസ്താന്‍ നാനൂറിലേറെ ഡ്രോണുകള്‍ ഉപയോഗിച്ചുവെന്നും അവര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *