WATCH VIDEO HERE…..
തൃശൂര്‍: ഒരാഴ്ചയായി പാലപ്പിള്ളിയിലെ ജനവാസകേന്ദ്രത്തില്‍ തമ്പടിച്ച കാട്ടാനകള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്ന്് രാവിലെ മുതല്‍ കൊച്ചിന്‍ റബര്‍ തോട്ടത്തിലാണ് നാല്‍പ്പതിലേറെ വരുന്ന കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. വനപാലകന്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കാട്ടാനകള്‍ കാട്ടിലേക്ക് മടങ്ങുന്നില്ല. മരങ്ങള്‍ നശിപ്പിക്കുന്നു. ഇവിടത്തെ റബര്‍ എസ്റ്റേറ്റില്‍ മാത്രം ഇരുന്നൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ആനകളെ കാടുകയറ്റാന്‍ ശ്രമം തുടരുന്നു. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വെളുപ്പിന് പാലപ്പിള്ളി സെന്ററിലെത്തിയ കാട്ടാനക്കൂട്ടം വഴിയരികിലെ മീന്‍ കട തകര്‍ത്തിരുന്നു.
ഇതു രണ്ടാം തവണയാണ് പാലപ്പിള്ളി സെന്ററില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. തോട്ടം തൊഴിലാളികള്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തോട്ടം തൊഴിലാളികളുടെ പാഡികള്‍ നിറഞ്ഞ മേഖലയാണിത്. ഇതിനു പുറമെ, നിരവധി വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്..ആനകളെ കാടുകയറ്റാന്‍ സ്‌ക്വാഡ് എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.തൃശൂര്‍ പാലപ്പിള്ളിയിലെ തോട്ടത്തില്‍ നാല്‍പ്പതിലേറെ കാട്ടാനക്കൂട്ടം