ആലപ്പുഴ : മറ്റപ്പള്ളിയില് കരാറുകാരന് മന: പൂര്വം സംഘര്ഷമുണ്ടാക്കാന് ശ്രമിക്കുന്നുവെന്ന്്്് കൃഷി മന്ത്രി പി പ്രസാദ്. മണ്ണെടുക്കാനുള്ള കോടതി അനുമതി നിലവിലുണ്ടെന്നും കോടതി വിധി അനുസരിച്ചുള്ള നടപടികളാണ് നടക്കുന്നതെന്നും മന്ത്രി പ്രസാദ് അറിയിച്ചു. കോടതി വിധി നടപ്പാക്കുന്നതിനായി സംരക്ഷണം കൊടുക്കാന് പൊലീസിന് ബാധ്യതയുണ്ട്. കോടതി വിധി ഉള്ളത് കൊണ്ട് കുന്നിടിക്കലിനെതിരെ നിരോധന ഉത്തരവ് ഇറക്കുന്നതിലും നിയമപരമായ പ്രശ്നങ്ങളുണ്ട്. കലക്ടറുടെ അന്വേഷണം പൂര്ത്തിയായിട്ടില്ല. എത്രയും വേഗം അന്വേഷണം പൂര്ത്തിയാക്കി കോടതിയെ കാര്യങ്ങള് ബോധ്യപ്പെടുത്താന് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നത്തെ കാര്യത്തില് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് തുടര് നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.