Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഡോ.ഷഹനയുടെ ആത്മഹത്യ:ഡോ.റുവൈസ്്് കസ്റ്റഡിയില്‍

തിരുവനന്തപുരം: ആവശ്യപ്പെട്ട പണം സ്ത്രീധനമായി നല്‍കാന്‍ കഴിയാത്തതിന്റെ നിസ്സഹായാവസ്ഥയില്‍ യുവ ഡോക്ടര്‍ ആത്മഹത്യസംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. പരസ്്പര സ്‌നേഹത്തേക്കാള്‍, കരുതലിനേക്കാള്‍ പണമാണ് വലുതെന്നായിരുന്നു കാമുകനായ ഡോ.റുവൈസിന്റെ വാദം. ഡോ.റുവൈസിന്റെ വീട്ടുകാരും സ്ത്രീധനത്തുകയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
പണത്തേക്കാള്‍ വലുതെന്നും സമൂഹത്തില്‍ ഇല്ലെന്ന തിരിച്ചറിവിലുണ്ടായ കടുത്ത നിരാശയിലാണ് യുവ ഡോക്ടറായ ഷഹന ജീവനൊടുക്കിയത്. പ്രതിസന്ധികളില്‍ തന്നെ ചേര്‍ത്തുനിര്‍ത്തിയ പിതാവ് രണ്ട് വര്‍ഷം മുന്‍പ് വിട്ടുപിരിഞ്ഞതിന്റെ വേദനയും ഡോ.ഷഹനയെ തളര്‍ത്തി. ഏറെ നാള്‍ മോഹിച്ച വിവാഹത്തില്‍ നിന്ന് ഇഷ്ടകാമുകന്‍ പിന്‍മാറിയതിന്റെ വിരഹദു:ഖത്തില്‍ മനംനൊന്തായിരുന്നു ഡോ.ഷഹന ജീവനൊടുക്കിയത്്്്. പി.ജി.ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കൂടിയാണ് ആരോപണ വിധേയനായ ഡോ.റുവൈസ്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന യുവഡോക്ടറില്‍ നിന്ന്്് ഇത്തരമൊരു സമീപനം ഉണ്ടായതിന്റെ രോഷത്തിലാണ് ജനം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഡോ. ഇ.എ. റുവൈസ്്് പോലീസ് കസ്റ്റഡിയില്‍. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് ഡോ.റുവൈസിനെ കരുനാഗപ്പള്ളിയിലെ വീട്ടില്‍ നിന്ന്്് പിടികൂടിയത്.
ഷഹനയുടെ കുടുംബത്തിന്റെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി റുവൈസിനെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തിരുന്നു.

ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിനാല്‍ സുഹൃത്തായ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നുള്ള മനോവിഷമത്തെ തുടര്‍ന്നാണ് ഡോ.ഷഹന ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. ഭീമമായ സ്ത്രീധനം ചോദിക്കുകയും അത് ലഭിക്കാതെ വന്നപ്പോള്‍ വിവാഹത്തില്‍നിന്ന് പിന്‍മാറുകയും ചെയ്തുവെന്നാണ് ഷഹനയുടെ മാതാവും സഹോദരിയും പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റുവൈസിനെതിരേ പോലീസ് കേസെടുത്തത്.

വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീധനം ചോദിച്ചതില്‍ റുവൈസിന്റെ കുംടുംബത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന കാര്യങ്ങളും പോലീസ് അന്വേഷിക്കും. സംഭവത്തിന് പിന്നാലെ റുവൈയ്‌സിനെ പി.ജി ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് അന്വേഷണം അവസാനിക്കുന്നത് വരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്ന് കെ.എം.പി.ജി.എ സംഘടന അറിയിച്ചു.

ഷഹ്നയും റുവൈയ്‌സും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. യുവാവിന്റെ വീട്ടുകാര്‍ ഉയര്‍ന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടത്. സ്ത്രീധനമായി 150 പവനും 15 ഏക്കര്‍ ഭൂമിയും ബി.എം.ഡബ്ല്യൂ. കാറും വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, അഞ്ചേക്കര്‍ ഭൂമിയും ഒരു കാറും നല്‍കാമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതുപോര കാര്‍ ബി.എം.ഡബ്യൂ തന്നെ വേണമെന്നും ഒപ്പം സ്വര്‍ണവും വേണമെന്ന ആവശ്യത്തില്‍ യുവാവിന്റെ വീട്ടുകാര്‍ ഉറച്ചുനിന്നു. പക്ഷേ, ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്‍കാന്‍ ഷഹ്നയുടെ വീട്ടുകാര്‍ക്കായില്ല. ഇതോടെ യുവാവും ബന്ധുക്കളും വിവാഹത്തില്‍നിന്ന് പിന്മാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനിയായ ഷഹ്നയെ തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനം നല്‍കാന്‍ സാമ്പത്തികശേഷിയില്ലാത്തതിനാല്‍ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിയിരുന്നു.
……………..

കൂടുതല്‍ സ്ത്രീധനത്തിന് റുവൈസ് സമ്മര്‍ദം ചെലുത്തിയെന്ന്്് ഡോ.ഷഹനയുടെ സഹോദരന്‍

കൊല്ലം: കൂടുതല്‍ സ്്ത്രീധനം ചോദിച്ച് ഡോ.റുവൈസ്് സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന്്് ഡോ.ഷഹനയുടെ സഹോദരന്‍ ജാസിം നാസ് പറഞ്ഞു. റുവൈസിന്റെ പിതാവാണ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടത്. കഴിയുന്നത്ര നല്‍കാമെന്ന് പറഞ്ഞെങ്കിലും ഡോ.റുവൈസിന്റെ വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും ജാസിം പറഞ്ഞു. പിതാവിനെ ധിക്കരിക്കാന്‍ കഴിയില്ലെന്നും ഡോ.റുവൈസ്് പറഞ്ഞിരുന്നു. പണമാണ് വലുതെന്നായിരുന്നു റുവൈസിന്റെ ന്യായം. ഡോ.റുവൈസ് സമ്മതിച്ചിരുന്നുവെങ്കില്‍ രജിസ്റ്റര്‍ വിവാഹത്തിനും തയ്യാറായിരുന്നുവെന്നും ജാസിം പറഞ്ഞു.

വിവാഹം മുടങ്ങിയതിന്റെ മാനസിക വിഷമം മൂലമാണ് ഷഹന അത്മഹത്യ ചെയ്തത്. ഷഹനയെ ഇങ്ങോട്ട് വന്ന് റുവൈസ് വിവാഹം ആലോചിച്ചതാണ്. വിവാഹത്തിന് സമ്മതിച്ച് അത് നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചു. റുവൈസിന്റെ വീട്ടിലും വിവാഹത്തിന്റെ ഭാഗമായി പോയിരുന്നതാണ്. എന്നാല്‍ ഇരുവരും തമ്മില്‍ അടുപ്പത്തിലായതുകൊണ്ട് കല്യാണം നടത്താന്‍ തീരുമാനിച്ചു. റുവൈസിനെ തന്റെ പെങ്ങള്‍ക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നുവെന്ന് ജാസിം പറയുന്നു. പക്ഷെ സ്ത്രീധനത്തിന്റെ പേരില്‍ അവന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ അവള്‍ ഡിപ്രഷനിലായി. അതാണ് ഈ അവസ്ഥയിലെത്തിച്ചത്.

റുവൈസിനെ ഷഹനയ്ക്ക് വളരെ ഇഷ്ടമായിരുന്നു. അവനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. റുവൈസ് ഇങ്ങോട്ട് വന്ന് ഷഹനയെ വിവാഹം കഴിച്ച് തരുമോയെന്ന് ആവശ്യപ്പെട്ടു. പക്ഷെ ഇത്രയും കഴിഞ്ഞ് സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ അത് ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് സാധിച്ചില്ല. മാനസികമായി തകര്‍ന്നു-ജാസിം പറഞ്ഞു.

റുവൈസിന്റെ ഫോണിലെ മെസേജുകള്‍ ഡെലീറ്റ്് ചെയ്ത നിലയില്‍ കണ്ടെത്തി. ഡോ.ഷഹനയ്ക്ക് അയച്ച മേസെജുകളാണ് മായ്ച്ചുകളഞ്ഞിരിക്

Leave a Comment

Your email address will not be published. Required fields are marked *