തൃശ്ശൂർ :34 മത് തൃശൂർ ജില്ല കേരള സ്കൂൾ കലോത്സവം സെൻറ് ആൻസ് ജിഎച്ച്എസ്എസ് ലും എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും നടന്നുവന്ന ഓഫ് സ്റ്റേജ് മത്സരങ്ങൾ പൂർത്തിയായി കലോത്സവ വേദിയിൽ നാളെ മുതൽ സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കും ജില്ലയിലെ ഏഴായിരഞ്ഞോളം വിദ്യാർത്ഥികൾ മൂന്ന് ദിവസങ്ങളിലായി കലോത്സവ മാമാങ്കത്തിൽ പങ്കാളികളാകും.മോഡൽ ഗേൾസ് സ്കൂളിൽ ഒരുക്കിയ ഭക്ഷണപന്തലിൽ ഭക്ഷണ കമ്മിറ്റി ചെയർമാനും തൃശൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി . .കെ ഷാജൻ കലവറ നിറക്കലും പാലുകാച്ചൽ നിർവഹിച്ചു . പ്രധാന വേദിയിലും മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും മീഡിയ റൂം പ്രവർത്തനമാരംഭിച്ചു ലൈറ്റ് സൗണ്ട് ഔദ്യോഗിക സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ നിർവഹിച്ചു.പബ്ലിസിറ്റി മീഡിയ ഓഫീസുകൾ പൊതുമരാമത്ത് കമ്മിറ്റി ചെയർപേഴ്സൺ കരോളിൻ ജറീഷ് പെരിഞ്ചേരി ഉദ്ഘാടനം ചെയ്തു . ജില്ലയിലെ അധ്യാപകരും വിദ്യാർത്ഥികള ഒരുക്കുന്ന സംഗീത ഫ്യൂഷൻ ഉദ്ഘാടനത്തിനു മുന്നോടിയായി പ്രധാന വേദിയിൽ അരങ്ങേറും അന്നു വൈകിട്ട് മൂന്നുമണിക്ക് ഹയർ സെക്കൻഡറി സ്കൂളിൽ സാംസ്കാരിക സായാഹ്ന സദസ്സ് സംഘടിപ്പിച്ചിട്ടുണ്ട്.