കൊല്ലം: ശബരിമലയിലെ ആടിയ നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ സുനില്‍കുമാര്‍ പോറ്റി റിമാന്‍ഡില്‍. പതിനാല് ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി എസ് മോഹിത്തിന് മുന്‍പിലാണ് പ്രതിയെ ഹാജരാക്കിയത്.റിമാന്‍ഡ് ചെയ്ത പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി.
വിജിലന്‍സിന്റെ പത്തനംതിട്ട യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13 -ാം പ്രതിയാണ് സുനില്‍കുമാര്‍ പോറ്റി. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആകെ 33 പേരാണ് കേസിലുള്ളത്. കീഴ്ശാന്തിയായിരുന്ന ഇയാള്‍ ശബരിമലയില്‍ ഡ്യൂട്ടി ഏറ്റെടുത്ത ശേഷം ആടിയ ശിഷ്ടം നെയ്യ് കൗണ്ടറിന്റെ ചുമതലയാണ് ഉണ്ടായിരുന്നത്. എമ്പതിനായിരത്തിലധികം പാക്കറ്റ് നെയ്യുകള്‍ വിറ്റ വകയിലുള്ള പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നെയ്ക്കൊള്ളയില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തില്‍ 34 ലക്ഷത്തോളം രൂപ നഷ്ട്ടമായെന്നാണ് കണക്കുകള്‍.



















