Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

WATCH VIDEO…. മൂന്നാംമിടം പുസ്തക പ്രകാശനം

തൃശൂർ: മൂന്നാമിടം ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ രണ്ട് കഥാസമാഹാരങ്ങളുടെ പ്രകാശനം തൃശൂർ പ്രസ്സ് ക്ലബ് ഹാളിൽ നടന്നു.19 പേരുടെ രചനയായ സ്വപ്നങ്ങളിലേക്കൊരു കാതം എന്ന കഥാസമാഹാരം സജ്ന ഷാജഹാൻ പ്രകാശനം ചെയ്തു.പ്രൊഫ: ഗിരിജ തടിയിൽ പുസ്തകം സ്വീകരിച്ചു. ദീപ സുരേന്ദ്രൻ എഴുതിയ ആടണം പോൽ പാടണം പോൽ എന്ന കഥാസമാഹാരം പ്രൊഫ: സാവിത്രി ലക്ഷമണൻ പ്രകാശനം ചെയ്തു. കെ.എസ് അബ്ദുൾ റഹ്മാൻ പുസ്തകം സ്വീകരിച്ചു.  സ്ത്രീകളിൽ മഹാഭൂരിപക്ഷവും അടിച്ചമർത്തപ്പെട്ടവരുടെ വിഭാഗത്തിലേക്ക് തരംതാണുപോകുമ്പോൾ അവർക്കായി അതിജീവനത്തിൻ്റെ പാതയൊരുക്കുകയാണ് മൂന്നാമിടം പോലുള്ള വനിതാ കൂട്ടായ്മകളെന്ന് പ്രൊഫ: സാവിത്രി ലക്ഷമണൻ അഭിപ്രായപ്പെട്ടു. പ്രൊഫ. സി രാവുണ്ണി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ജിനു സഖറിയ, ഷൈൻ ഷാജി, രഹ്ന ഖാലിദ്, ഷീന മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *