Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഡി-സോണ്‍ കലോത്സവത്തില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത് കെ.എസ്.യു സംസ്ഥാന നേതാക്കളെന്ന് എസ്.എഫ്.ഐ

തൃശൂര്‍: മാള ഹോളി ഗ്രേസ് കോളേജില്‍ നടന്ന ഡി-സോണ്‍ കലോത്സവത്തിനിടെ  അക്രമം അഴിച്ചുവിട്ടത് കെ.എസ്.യു സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണെന്ന് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ഹസന്‍ മുബാറക്ക് ആരോപിച്ചു. അക്രമം മാധ്യമങ്ങള്‍ പല രീതിയിലാണ് നല്‍കിയത്. വസ്തുത വളച്ചൊടിക്കപ്പെട്ടു.
കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഗോകുല്‍ ഗുരുവായൂര്‍ മാരകായുധവുമായാണ് കലോത്സവത്തിന് എത്തിയത്.സംസ്ഥാന നേതാക്കളായ സച്ചിനും, സുദേവും ഇരുമ്പു പൈപ്പ് അടക്കമുള്ള ആയുധങ്ങളുമായി വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. കലോത്സവത്തില്‍ സംഘാടനത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയവരെയാണ് ക്രൂരമായി തല്ലിച്ചതച്ചത്. കെ.എസ്.യു-എം.എസ്.എഫ് യൂണിയന്‍ നടത്തിയ കലോത്സവത്തില്‍ ഭരണഘടന ലംഘിക്കപ്പെട്ടു. വിധിനിര്‍ണയത്തിനും അപാകതയുണ്ടായി. മത്സരങ്ങള്‍ അനിശ്ചിതമായി നീണ്ടു.

ജില്ലയിലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നേടിയ വന്‍മുന്നേറ്റത്തില്‍ വിറളി പൂണ്ടാണ് കെ.എസ്.യു നേതാക്കള്‍ സംഘര്‍ഷത്തിനും അക്രമത്തിനും ശ്രമിച്ചതെന്നും ഹസന്‍ മുബാറക്ക് പറഞ്ഞു. കെ.എസ്.യുവിന്റെ പേരില്‍ വന്ന ക്രിമിനലുകള്‍ സഞ്ചരിച്ചത് ആംബുലന്‍സിലാണ്. തൃശൂര്‍ പൂരം മുതല്‍ ബി.ജെ.പിയും, കോണ്‍ഗ്രസും ക്രിമിനലുകളെ ഒളിച്ചുകടത്താന്‍ ആംബലുന്‍സുകളെ ആശ്രയിക്കുന്നതായും മുബാറക്ക് ചൂണ്ടിക്കാട്ടി.
കലോത്സവം തുടര്‍ന്ന് നടത്തുന്നതിന് എസ്.എഫ്.ഐ എതിരല്ല. സര്‍വകലാശാല വി.സിയുടെയും, ഡീനിന്റെയും നേരിട്ടുള്ള മേല്‍നോട്ടം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എസ്.യുവിന്റെ കൊലയാളി സംഘത്തെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.എഫ്.ഐ ഭാരവാഹികളായ ജിഷ്ണു സത്യന്‍, വിഷ്ണു ആര്‍.സായൂജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *