തൃശ്ശൂർ: മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവഗായകൻ പി ജയചന്ദ്രൻ (80) വിടവാങ്ങി. തൃശ്ശൂർ അമൽ ആശുപത്രിയിൽ ഇന്ന് രാത്രി 7.54 നായിരുന്നും അന്ത്യം. ലിവർ സിറോസിസിന് ഒന്നരവർഷമായി ഗായകൻ ചികിത്സയിലായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. കുറച്ചുനാളത്തെ ചികിത്സയ്ക്കുശേഷം ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഇന്ന് രാത്രി വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.