തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാംപാദത്തില്‍ 187.06 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ പാദത്തില്‍ 65.09 കോടി രൂപ ലാഭമായിരുന്നു.
ഒക്ടോബര്‍ 21ന് ബാങ്ക് ഔദ്യോഗികമായി ഇറക്കിയ പത്രക്കുറിപ്പിലാണ് രണ്ടാം പാദത്തിലെ നഷ്ട കണക്ക് വിശദമാക്കുന്നത്.രണ്ടാം പാദത്തിലെ പ്രവര്‍ത്തനലാഭം 111.91 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇതേ പാദത്തില്‍ 390.94 കോടി രൂപയായിരുന്നു.ആര്‍.ബി.ഐ. അടുത്തിടെ പുറപ്പെടുവിച്ച നിര്‍ദ്ദേശപ്രകാരം, ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ നിക്ഷേപങ്ങളിലുള്ള മൂല്യാപചയത്തിനുള്ള നീക്കിയിരുപ്പായി 175.56 കോടി രൂപ, പ്രോഫിറ്റ് ആന്റ് ലോസ്സ് അക്കൗണ്ടില്‍ ‘മറ്റു വരുമാനം’ എന്നതിനു താഴെ കാണിച്ചിട്ടുണ്ട്. ഇത് സാധാരണയായി ‘നീക്കിയിരുപ്പും ആകസ്മികതകളും’ എന്നതിലാണ് ഉള്‍പ്പെടുത്താറുള്ളത്.
കൂടാതെ, എഴുതിത്തള്ളിയ അക്കൗണ്ടുകളില്‍ നിന്ന് വസൂലാക്കിയ തുക ‘നീക്കിയിരുപ്പും ആകസ്മികതകളും’ എന്നതിലേക്കാണ് തരം തിരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് ‘മറ്റു വരുമാനം’ എന്ന വിഭാഗത്തിലായിരുന്നു. ഈ മാറ്റങ്ങള്‍ വരുത്തിയില്ലായിരുന്നെങ്കില്‍ പ്രവര്‍ത്തനലാഭം 346.00 കോടി രൂപയാകുമായിരുന്നു.മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് 160 കോടി രൂപ അധിക നീക്കിയിരുപ്പ് നടത്തിയിട്ടുണ്ടായിരുന്നു. ഇത് നീക്കിയിരുപ്പ് അനുപാതം (PCR) 30.06.21ലെ 60.11%ത്തില്‍ നിന്നും 30.09.21ന് 65.02% ആയി വര്‍ദ്ധിക്കാന്‍ സഹായകമായി. ഈ അധിക നീക്കിയിരുപ്പ് നടത്തിയില്ലായിരുന്നെങ്കില്‍ ബാങ്കിന്റെ നഷ്ടം 27.06 കോടി രൂപ മാത്രമേ ആകുമായിരുന്നുള്ളൂ.
Photo Credit: Twitter