Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു, ആഹ്ലാദം പങ്കുവെച്ചും,ഹോളി ആഘോഷിച്ചും വിദ്യാര്‍ത്ഥികള്‍

തൃശൂര്‍: നാലേകാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എഴുതിയ എസ്.എസ്.എല്‍.സി പരീക്ഷ അവസാനിച്ചു. കനത്തചൂടില്‍ മാര്‍ച്ച് നാലിന് തുടങ്ങിയ പരീക്ഷ അവസാനിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഹോളിയാഘോഷമായതിനാല്‍ പരസ്പരം നിറങ്ങള്‍ വാരിവിതറിയും, മധുരം വിതരണം ചെയ്തും പല സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ സന്തോഷം പങ്കിട്ടു. മെയ്് രണ്ടാംവാരം ഫലം അറിയും വരെ ഇനി വി്ദ്യാര്‍ത്ഥികള്‍ക്ക്്് വിനോദകാലം.

3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഏപ്രില്‍ മൂന്നു മുതല്‍ മൂല്യ നിര്‍ണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചണ് മൂല്യ നിര്‍ണയം നടത്തുക. . 77 ക്യാമ്പുകളിലായി ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയവും നടക്കും. എട്ട് ക്യാമ്പുകളിലായി 22000 അധ്യാപകര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കും.

ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ 4,27,105 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷം 4,15,044 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷം 4,44,097 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതുന്നത്.

Leave a Comment

Your email address will not be published. Required fields are marked *