തൃശൂർ: ആരോഗ്യ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ പി. കെ ഷാജന് ‘പട്ടികുട്ടി’ യെ സമ്മാനിച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം.
തൃശ്ശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് സംഭവം.
അതിരൂക്ഷമായ തെരുവ് നായക്കളുടെ ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കണമെന്നും അതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി വ്യത്യസ്തമായ സമരപരിപാടി കൗൺസിലിൽ നടത്തിയത്.
ഇന്നലെ ഡമ്മി നായകളെയും നായകുട്ടികളെയും കോർപ്പറേഷന്റെ പ്രധാന കവാടത്തിന് മുന്നിൽ അണിനിരത്തി പ്രതിപക്ഷ കോൺഗ്രസ് കൗൺസിലർമാരും പ്രതീകാത്മകമായി പ്രതിഷേധിച്ചിരുന്നു.
ധ്യാൻ ഫൗണ്ടേഷന് കൈമാറിയ ശ്രീ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് അലഞ്ഞ് നടന്നിരുന്ന ഗോക്കളുടെ ഇന്നത്തെ അവസ്ഥ എന്താണെന്നും അതിന്റെ പൂർണ്ണ റിപ്പോർട്ട് അടുത്ത കൗൺസിലിൽ വെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
താൽക്കാലിക ജീവനക്കാരെ പിൻവാതിലിലൂടെ നിയമിക്കാനുള്ള അജണ്ടയിൽ ബിജെപി വിയോജിപ്പ് രേഖപ്പെടുത്തി.
കൗൺസിൽ യോഗത്തിൽ വിനോദ് പൊളളാഞ്ചേരി,എൻ പ്രസാദ്,ഡോ ആതിര,പൂർണ്ണിമ എന്നിവർ സംസാരിച്ചു.