Newsskerala

കേരളത്തില്‍ എയിംസ് വരുമെന്ന് സുരേഷ്‌ഗോപി

തൃശൂര്‍: കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എപ്പോള്‍ എയിംസ് വരും എന്ന ചോദ്യത്തിന് യോഗ്യത വേണമെങ്കില്‍ ആദ്യം 5 സ്ഥലങ്ങള്‍ എവിടെയാണെന്ന് പറയുകയോ നിര്‍ദേശിക്കുകയോ ചെയ്യണം. എന്നാല്‍ കേരളത്തില്‍ നിന്ന് അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് എയിംസിന്റെ പ്രയോറിറ്റി.

സ്ഥലം നിര്‍ദേശിക്കാന്‍ എത്രത്തോളം കാലതാമസം ഉണ്ടാകുന്നു അത്രയും വൈകിയാവും എയിംസ് വരിക സുരേഷ് ഗോപി പറഞ്ഞു. എന്റെ വാചകങ്ങളോ സ്വപ്നങ്ങളോ തെറ്റിയിട്ടില്ല. എയിംസുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ വരാതെ ഞാന്‍ നിങ്ങളുടെ അടുത്ത വോട്ട് ചോദിച്ച് വരില്ല. 2024-ല്‍ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴുള്ള തിരഞ്ഞെടുപ്പ് വാദാനം ഒന്നുമല്ല എയിംസ്. എയിംസ് വരുമെന്ന് താന്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പറഞ്ഞിട്ടില്ല. അതില്‍ തന്നെയാണ് ഇപ്പോഴും ഉറച്ചു നില്‍ക്കുന്നത്. ഞാന്‍ നടത്തിയ ഒരു പ്രസംഗത്തില്‍പോലും ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല. അങ്ങിനെയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെളിയിക്കാമെന്നും സുരേഷ്ഗോപി വെല്ലുവിളിച്ചു.

Leave a Comment

Your email address will not be published. Required fields are marked *