ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനങ്ങളായി. പെട്രോളിയം, നാചുറല്‍ ഗ്യാസ്, ടൂറിസം സഹമന്ത്രി സ്ഥാനമാണ് തൃശൂരില്‍ നിന്നുള്ള എം.പി സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്നത്.
ജോര്‍ജ് കുര്യന് ന്യൂനപക്ഷകാര്യ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണവകുപ്പ് സഹമന്ത്രിസ്ഥാനം നല്‍കി.
മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി എന്നിവര്‍ തങ്ങള്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തന്നെ കൈകാര്യം ചെയ്യും. അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിന്‍ ഗഡ്കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കര്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത വകുപ്പില്‍ ഹര്‍ഷ് മല്‍ഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേല്‍ക്കും.