Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പൂരനഗരിയെ പൊന്നില്‍ മിന്നിക്കാന്‍’സ്വര്‍ണമുഖി’,ഉദ്ഘാടനം അക്ഷയതൃതീയ നാളില്‍

തൃശൂര്‍: വൈശാഖമാസത്തിലെ വിശിഷ്ടദിനമായ അക്ഷയതൃതീയ നാളില്‍ പൊന്നിന്റെ അക്ഷയഖനിയായ ‘സ്വര്‍ണമുഖി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സി’ ന്  പൂരത്തിന്റെ നാട്ടില്‍ സമാരംഭം കുറിയ്ക്കുന്നു. വിഖ്യാതമായ തൃശൂര്‍ പുരം കൊടിയേറുന്ന ഏപ്രില്‍ 30ന് രാവിലെ 11 മണിക്കാണ് കുറുപ്പം റോഡിലെ മന്നാടിയാര്‍ ലൈന്‍ മാര്‍ ടവര്‍ ബില്‍ഡിംഗിലെ സ്വര്‍ണമുഖി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ധന്യസമര്‍പ്പണം. ചലച്ചിത്ര നടിയും, നര്‍ത്തകിയുമായ പത്മഭൂഷണ്‍ ശോഭന ജ്വല്ലറി ഷോറൂം ഉദ്ഘാടനം ചെയ്യും.
മേയര്‍ എം.കെ.വര്‍ഗീസ്, ചലച്ചിത്രതാരങ്ങളായ മോക്ഷ, അനു സിത്താര, ടിനി ടോം, അനുമോള്‍, സാജു നവോദയ, സരയൂ, കൊല്ലം തുളസി, ഗിന്നസ് പക്രു, മഞ്ജു പിള്ള, ഷൈന്‍ ടോം ചാക്കോ,  രമേശ് പിഷാരടി, സോനാ നായര്‍, മിയ, നിഷാ സാരംഗ്, ഉത്തര ഉണ്ണി, രഞ്ജിനി ഹരിദാസ് എന്നിവരും ഉദ്ഘാടനച്ചടങ്ങിനെത്തും. അയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ തൃശൂരിലെ ഏറ്റവും വലിയ ജ്വല്ലറി ഡയമണ്ട് ഷോറൂമാണിത്. ഒരു വര്‍ഷത്തേക്ക് പണിക്കൂലി വാങ്ങാതെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണാഭരണങ്ങള്‍ ഇവിടെ നിന്ന് ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ കെ.പി.മനോജ്കുമാര്‍ പറഞ്ഞു. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങളുടെ അതിവിപുലമായ
കളക്ഷനുകള്‍, പരമ്പരാഗത കേരളീയ ശൈലിയും, പാശ്ചാത്യ ഡിസൈനുകളും ഒരു ഫ്‌ളോറില്‍ ലഭ്യമാകും. ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയ സ്വര്‍ണാഭരണങ്ങളും മാറ്റിയെടുക്കാം. അക്ഷയതൃതീയ നാളിലെ എല്ലാ പര്‍േച്ചയ്‌സുകള്‍ക്കും ഉറപ്പായ സമ്മാനങ്ങളും സര്‍പ്രൈസ് ഗിഫ്റ്റുകളും നല്‍കും. കൂടാതെ, വിവാഹ പാര്‍ട്ടികള്‍ക്ക്  സ്‌പെഷല്‍ ഡിസ്‌കൗണ്ടുകളും ഡയമണ്ട് ആഭരണങ്ങള്‍ക്ക് പ്രത്യേക ഇളവുകളും ലഭിക്കും. വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തും.

തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ സൂര്യഭാരതി ക്രിയേഷന്‍സിന്റെ ആദ്യ സിനിമയുടെ പേര് പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലോഞ്ചും നടക്കും. സംവിധായകരായ എ.ജെ.വര്‍ഗീസും താരങ്ങളും അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. ഡയറക്ടര്‍ പി.ശശികുമാര്‍, ജനറല്‍ മാനേജര്‍ പി.കെ. അനില്‍കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *