തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ചും, തല മുണ്ഡനം ചെയ്തും ആശാവര്‍ക്കര്‍മാരുടെ സമരം 50-ാം ദിവസത്തിലേക്ക്്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും നൂറുകണക്കിന് ആശാ വര്‍ക്കര്‍മാര്‍ രാവിലെ സമരപ്പന്തലില്‍ എത്തിച്ചേര്‍ന്നിരുന്നു. സമരം 50 ദിവസം പിന്നിട്ടിട്ടും സര്‍ക്കാരിന്റ ഭാഗത്തുനിന്നും ഇടപെടല്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കുന്നതിന് സമരസമിതി തീരുമാനിച്ചത്.
ഇപ്പോള്‍ ഞങ്ങള്‍ മുടി മുറിച്ചുമാറ്റുന്നു, ഇനി സര്‍ക്കാര്‍ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ആശാവര്‍ക്കര്‍മാര്‍ മുടിമുറിച്ച് പ്രതിഷേധിച്ചിരിക്കുന്നത്.
കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ഫെബ്രുവരി 10-ന് ആരംഭിച്ച സമരത്തിനിടെ, ഫെബ്രുവരി 15, മാര്‍ച്ച് 20 ദിവസങ്ങളില്‍ രണ്ടുവട്ടം മാത്രമാണ് ചര്‍ച്ച നടന്നത്. 26,448 ആശപ്രവര്‍ത്തകരാണ് കേരളത്തിലുള്ളത്. മാസം 7000 രൂപയാണ് ഓണറേറിയമായി നല്‍കുന്നത്.