തൃശൂർ : ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ അല്ലെന്നും ഹിന്ദുത്വമെന്ന ആശയമാണ് ഗാന്ധിജിയെ ഇല്ലാതാക്കിയതെന്നും സുനിൽ പി. ഇളയിടം പറഞ്ഞു. ഹിന്ദുത്വമെന്ന ആശയത്തിൻ്റെ പേരിൽ സാമ്രാജാത്വം അടിച്ചേൽപ്പിക്കുന്ന ഭരണാധികാരികൾക്കെതിരെ നിരന്തര പോരാട്ടങ്ങൾ അനിവാര്യമാണ്.
കെപിസിസി വിചാർ വിഭാഗ് തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഗാന്ധിജിയുടെ മതം എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുനിൽ പി. ഇളയിടം.