തിരുവല്ല: ഗുണ്ടാ പിരിവ് നല്‍കാത്തതില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ വെളിപ്പെടുത്തലുമായി അതിജീവിത. താന്‍ നേരിട്ടത് അതിക്രൂര പീഡനം. സുബിന്‍ അലക്‌സാണ്ടര്‍ ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടെന്നും കട്ടിലില്‍ കിടത്തി ലൈംഗികമായി ഉപദ്രവിച്ചെന്നും അതിജീവിത വെളിപ്പെടുത്തി.
സഹപ്രവര്‍ത്തകയ്ക്കെതിരെയും അതിജീവിത ആരോപണങ്ങള്‍ ഉന്നയിച്ചു. തനിക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തക ഗുണ്ടകള്‍ക്കൊപ്പം നിന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളില്‍ ഡ്യൂട്ടിക്കെത്താതിരുന്ന സഹപ്രവര്‍ത്തക അന്ന് ഡ്യൂട്ടിക്കെത്തിയതില്‍ സംശയമുണ്ടെന്നും അതിജീവിത ആരോപിച്ചു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അതിജീവിത പ്രതികരിച്ചു.
അതേസമയം, സംഭവത്തിന് പിന്നില്‍ ക്വട്ടേഷനാണെന്നും തന്റെ സ്പാ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നുമാണ് ഉടമ ഡോ. സഞ്ജയ് പറഞ്ഞു. ക്വട്ടേഷന്‍ ആണെന്ന് പറഞ്ഞാണ് ഗുണ്ടകള്‍ എത്തിയത്. സ്പാകള്‍ തമ്മിലുള്ള മത്സരമാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്.
കേസില്‍ പൊലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഉന്നത നിര്‍ദേശപ്രകാരമാണ് അന്വേഷണം. സ്പാകളില്‍ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാര്‍ തിരുവല്ല സ്റ്റേഷനില്‍ ഉണ്ടെന്നാണ് സംശയം.തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.ഒളിവിലുള്ള നാല് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.



















