സഹകരണ മേഖല വലിയ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ നിക്ഷേപകരിൽ വിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റർ തയ്യാറാക്കിയതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു
കോപ്പി റൈറ്റർമാരെ വെല്ലുന്ന പരസ്യവാചകം നൽകിയത് ബാങ്കിലെ ക്ലാർക്കായ നിമ്മി ജോസാണ്
തൃശൂർ: സ്വതന്ത്ര്യത്തിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് തൃശൂർ അർബൻ സഹകരണ ബാങ്ക് പുറത്തിറക്കിയ പോസ്റ്ററിലെ പരസ്യ വാചകം ( Banking at your Freedom) സഹകരണ മേഖലയിൽ ഇപ്പോൾ ചർച്ചയാവുന്നുത്.
സഹകരണ മേഖല വലിയ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ നിക്ഷേപകരിൽ വിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റർ തയ്യാറാക്കിയതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു
ഇടപാടുകാരുടെ ‘സ്വാതന്ത്ര്യത്തെ’ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്താണ് പരസ്യവാചകം ഏറെ ശ്രദ്ധേയമാകുന്നത് എന്നതാണ് പ്രത്യേകത.
ഇടപാടുകാർക്ക് അവർ നിഷേപിച്ച പണം അവരുടെ ആവശ്യ സമയത്ത് ലഭിക്കാത്തെ വരുകയും,അതിനു വേണ്ടി നിയമയുദ്ധം തന്നെ നടത്തേണ്ടി വരുകയും ഒടുവിൽ ജീവൻ തന്നെ നഷ്ടപ്പെടുകയും ചെയ്ത സംഭവ വികാസങ്ങൾ അരങ്ങേറിയ തൃശൂർ ജില്ലയിൽ നിന്നുമാണ് ഇത്തരത്തിലുള്ള ഒരു പരസ്യ വാചകം പുറത്തു വന്നിരിക്കുന്നത്, ഇത് ഇടപാടുകാർക്ക് ആശ്വാസവും,പ്രതീക്ഷയും നൽകുന്നതാണ്.
സഹകരണ ബാങ്കിംഗ് മേഖലക്ക് കൂടുതൽ ഊർജ്ജം പകരുന്നതാണ് ഈ പരസ്യവാചകം. ബാങ്കിൻ്റെ ജീവനക്കാരിയായ നിമ്മി ജോസാണ് പരസ്യവാചകം തയ്യാറാക്കിയത്, ബാങ്കിലെ ജീവനക്കാരനായ ബിജു തോമസാണ് പോസ്റ്റർ രൂപകൽപന ചെയ്തതും.