Watch Video
ചരിത്രത്തിലാദ്യമായാണ് തൃശ്ശൂരിലെ ആരാധനാലയങ്ങൾ ത്രിവർണ ശോഭയിൽ തിളങ്ങുന്നത്.
75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇത്തരത്തിൽ അലങ്കാരമൊരുക്കാൻ ക്ഷേത്ര – പള്ളി കമ്മിറ്റികൾ തീരുമാനിക്കുകയായിരുന്നു.
തൃശൂര്‍: സ്വാതന്ത്രത്തിന്റെ ഏഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന് ത്രിവർണ വെളിച്ചത്തിൽ അലംകൃതമായി വടക്കുന്നാഥക്ഷേത്ര തെക്കേഗോപുരവും, പുത്തന്‍പള്ളിയും, ലൂര്‍ദപള്ളിയും ത്രിവര്‍ണശോഭയില്‍ തിളങ്ങി.
നഗരത്തിലെ ചരിത്രപ്രസിദ്ധമായ പുത്തന്‍പള്ളിയിലും, കിഴക്കേക്കോട്ട ലൂര്‍ദ് പള്ളിയിലും എഴുപത്തിയഞ്ചാം സ്വാന്ത്ര്യദിനാഘോഷത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ത്രിവര്‍ണം തെളിയിച്ചതും അപൂര്‍വകാഴ്ചയായി.
ചരിത്രത്തിലാദ്യമായാണ് തൃശ്ശൂരിലെ ആരാധനാലയങ്ങൾ ത്രിവർണ ശോഭയിൽ തിളങ്ങുന്നത്.
75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇത്തരത്തിൽ അലങ്കാരമൊരുക്കാൻ ക്ഷേത്ര – പള്ളി കമ്മിറ്റികൾ തീരുമാനിക്കുകയായിരുന്നു.
സാംസ്‌കാരിക നഗരത്തിന്റെ പരിച്ഛേദമായ തേക്കിന്‍കാട് മൈതാനത്തില്‍ പ്രൗഡിയുടെ പ്രതീകമായ തെക്കേഗോപുരവും, കണ്‍വെട്ടത്തു തന്നെ പുത്തന്‍പള്ളിയും ത്രിവര്‍ണശോഭയുടെ നിറവില്‍ തെളിഞ്ഞതോടെ പൂരങ്ങളുടെ നാടും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആവേശമായി.
വിശ്വുവിഖ്യാതമായ തൃശൂര്‍ പൂരത്തിന് കുടമാറ്റം നടക്കുന്ന തെക്കേഗോപുരം ഇതാദ്യമായാണ് ദേശീയപതാകയുടെ ത്രിവര്‍ണശോഭയില്‍ തെളിഞ്ഞത്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തോടുള്ള ആദരവായി വടക്കുന്നാഥക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിലാണ് തെക്കേഗോപുരത്തില്‍ ത്രിവര്‍ണം തെളിയിച്ചത്.