കൊച്ചി: അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വേണ്ടി വി യഥാര്‍ത്ഥ അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളുമാണ് തങ്ങളുടെ അന്താരാഷ്ട്ര റോമിങ് പ്ലാനുകളില്‍ ലഭ്യമാക്കുന്നത്. എവിടെ പോയാലും ഏറ്റവും മികച്ച കണക്ടിവിറ്റിയും ഇതിലൂടെ സാധ്യമാക്കുന്നു. യഥാര്‍ത്ഥ അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളും സൗജന്യ ഇന്‍ കമിങ് കോളുകളും സവിശേഷമായ കസ്റ്റമര്‍ സര്‍വീസും വഴി അന്താരാഷ്ട്ര റോമിങില്‍ അണ്‍ലിമിറ്റഡ് നേട്ടങ്ങള്‍ നല്‍കുന്ന ഏക സേവനദാതാവ് വി മാത്രമാണ്. ഇതിനു പുറമെ ഏറ്റവും മികച്ച സ്ട്രീമിങ് അനുഭവങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.
വി ഉപഭോക്താക്കള്‍ എവിടെ യാത്ര ചെയ്താലും തടസങ്ങളില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാനായി ഏറ്റവും മികച്ച ആഗോള സേവന ദാതാക്കളുമായി വി സഹകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വി പോസ്റ്റ് പെയ്ഡ് റോമിങ് പ്ലാനുകളിലെ ‘ഓള്‍വെയ്സ് ഓണ്‍’ എന്ന സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര റോമിങിനിടെ പ്ലാന്‍ സബ്സ്ക്രിപ്ഷന്‍ കാലാവധി കഴിഞ്ഞാലും ഉയര്‍ന്ന നിരക്കുകള്‍ ചാര്‍ജു ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നു.