Newsskerala

വി അനന്തരാമന്‍ ട്രാന്‍സ്യൂണിയന്‍ സിബില്‍ ചെയര്‍മാന്‍

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ ട്രാന്‍സ്യൂണിയന്‍ സിബില്‍   വി അനന്തരാമനെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചു. പതിനൊന്ന് വര്‍ഷത്തിലേറെ കമ്പനിയുടെ ചെയര്‍മാനായിരുന്ന എം വി നായരില്‍ നിന്നാണ് ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നത്. സാമ്പത്തിക സേവന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള അനന്തരാമന്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ക്രെഡിറ്റ് സ്യൂസ്, ഡച്ച് ബാങ്ക്,  ബാങ്ക് ഓഫ് അമേരിക്ക എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ കോര്‍പറേറ്റ്, ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിങ് ടീമുകളെ നയിച്ചിട്ടുണ്ട്. എക്സ്എല്‍ആര്‍ഐയില്‍ നിന്ന് ബിസിനസ് മാനേജ്മെന്‍റില്‍ ബിരുദാനന്തര ഡിപ്ലോമയും ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും നേടിയിട്ടുള്ള അനന്തരാമന്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്, ആക്സിസ് അസറ്റ് മാനേജ്മെന്‍റ് കമ്പനി, ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ് ലിമിറ്റഡ്, ഇകോം എക്സ്പ്രസ് ലിമിറ്റഡ് എന്നിവയുടെ ബോര്‍ഡ് അംഗവുമാണ്.

Leave a Comment

Your email address will not be published. Required fields are marked *