തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ നഗരത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോര്‍പറേഷന്‍ ഓഫീസിന് മുന്നിലേക്കായിരുന്നു മാര്‍ച്ച്്.
പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. നിലത്തിട്ട കോലത്തില്‍ ചിലര്‍ ചവിട്ടിയും പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ വലിച്ചെറിഞ്ഞു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്.
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്, തൃശൂരില്‍ സംഘര്‍ഷം
