#WatchNKVideo below
തൃശ്ശൂർ: പൂരത്തിന് ചരിത്രത്തിലാദ്യമായിരിക്കും ഇതുപോലെ മഴയുമായി മത്സരിച്ച ഒരു വെടിക്കെട്ട് നടന്നത്.
മഴ ഉയർക്കിയ വെല്ലുവിളി നേരിടാൻ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും പൂർണ്ണമായും സജ്ജമായിരുന്നു. വെടിക്കെട്ട് സാമഗ്രികൾ നിറക്കേണ്ട കുഴികളും കാർബോർഡ് കുറ്റികളു ഷീറ്റ് ഉപയോഗിച്ച് മൂടിയിരുന്നു. ഉച്ചയ്ക്ക് 2.20ന് വെടിക്കെട്ട് തുടങ്ങും മുൻപും പാറമേക്കാവ് വിഭാഗത്തിന് വെടിക്കെട്ടിന് ശേഷവും തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചതിന് പിന്നാലെയും മഴപെയ്തു. ശബ്ദഗാംഭീര്യത്തിന്റെ നിറവില്‍ തൃശൂര്‍ പൂരം വെടിക്കെട്ട് പൂരപ്രേമികള്‍ക്ക് ആവേശക്കാഴ്ചയായി. പാറമേക്കാവ് വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തിയത്.
തുടര്‍ന്ന് തിരുവമ്പാടി വിഭാഗവും കമ്പക്കെട്ടിന് തീകൊളുത്തി. രണ്ടേമുക്കാലോടെ ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് സമാപിച്ചു. മെയ് 11ന് വെളുപ്പിന് നടത്തേണ്ട വെടിക്കെട്ട് മഴ മൂലമാണ് മാറ്റിവെച്ചത്. തിരുവമ്പാടി വിഭാഗത്തിന് ചരിത്രത്തില്‍ ആദ്യമായി വനിതയ്ക്കായിരുന്നു വെടിക്കെട്ടിന്റെ ചുമതല. എരുമപ്പെട്ടി കുണ്ടന്നൂര്‍ സ്വദേശി ഷീന സുരേഷാണ് തിരുവമ്പാടിക്കു വേണ്ടി വെടിക്കെട്ട് നടത്തിയത്. വെള്ളിക്കുളങ്ങര സ്വദേശി പി.സി.വര്‍ഗീസായിരുന്നു പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടുകരാറുകാരന്‍. പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പായി നടത്താന്‍ തീരുമാനിച്ചതായി മന്ത്രി കെ.രാജന്‍ അറിയിച്ചിരുന്നു. ഇന്ന് നാല് മണിക്ക് വെടിക്കെട്ട് നടത്തുമെന്നാണ് ഇന്നലെ അറിയിച്ചിരുന്നത്.