തൃശൂര്‍: ഉത്സവവേദിയില്‍ ഡോ.ഗിരിദാസിനെ കണ്ടാല്‍ അമ്പലക്കമ്മിറ്റിക്കാരുടെ ടെന്‍ഷനെല്ലാം പമ്പ കടക്കുമെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ പറഞ്ഞു. ആനകളെ പരിപാലിക്കുന്നതില്‍ 24 മണിക്കൂറും കര്‍മ്മനിരതനാണ് ഡോക്ടറെന്നും അദ്ദേഹം പറഞ്ഞു. കര്‍മ്മമണ്ഡലത്തില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച ആനചികിത്സകന്‍ ഡോ. ഗിരിദാസിന്റെ ആദരിക്കാന്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പിന്റെ പ്രകാശനം വടക്കുന്നാഥക്ഷേത്ര തെക്കേഗോപുരനടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ പൂരപ്രേമിസംഘമാണ് ആദരണച്ചടങ്ങ് നടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി തൃശൂര്‍ പൂരത്തിന് വിളംബരം കുറിച്ച് തെക്കേഗോപുര നട തുറന്ന കൊമ്പന് ശിവകുമാറുമൊന്നി്ച്ചുള്ള ഡോ.ഗിരിദാസിന്റെ ചിത്രമായിരുന്നു മൈ സ്റ്റാമ്പായി പ്രകാശിപ്പിച്ചത്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണ് തെക്കേഗോപുരനടയെന്ന് ഡോ.ഗിരിദാസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇവിടെ വെച്ച് ലഭിച്ച ആദരത്തിന് പ്രത്യേകം നന്ദിയും അദ്ദേഹം അറിയിച്ചു. മച്ചാട് വേണുഗോപാലിന്റെ നേതൃത്വത്തില്‍ കൊമ്പുപറ്റോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി.വിജയന് ,പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, പ്രസിഡണ്ട് സതീഷ് മേനോന്, , എ.എ.കുമാരന്, ശങ്കരന്‍കുളങ്ങര ദേവസ്വം പ്രസിഡണ്ട് പ്രശാന്ത്, വടക്കുന്നാഥന് ഉപദേശക സമിതി സെക്രട്ടറി ടി.ആര്.ഹരിഹരന്, മേളപ്രമാണി ചെറുശ്ശേരി കുട്ടന് മാരാര്‍, ആന ഉടമസ്ഥഫെഡറേഷന് സെക്രട്ടറി കെ.മഹേഷ്, ശ്രീജിത്ത് വെളപ്പായ, കൗണ്‍സിലര്‍ ശ്രീമതി പൂര്‍ണ്ണിമ സുരേഷ്, എന്‍. പ്രസാദ് പൂരപ്രേമി സംഘം ഭാരവാഹികളായ അനില്‍കുമാര്‍ മോച്ചാട്ടില്‍, അരുണ്‍. പി.വി.എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ വിനോദ് കണ്ടെംകാവില്‍ സ്വാഗതവും പ്രസിഡണ്ട് ബൈജു താഴേക്കാട്ട് നന്ദിയും പറഞ്ഞു