Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കിഫയുടെ തൃശൂര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും മാര്‍ച്ച് 15ന്

കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍
തൃശൂര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും  മാര്‍ച്ച് 15ന് രാവിലെ 10 മണിക്ക്

തൃശൂര്‍: കര്‍ഷകന്റെ ജീവന് അപായവും, വിളനാശവും വരുത്തുന്ന വന്യമൃഗ ആക്രമണങ്ങള്‍ക്ക് അറുതി വരുത്തുക, വനം വകുപ്പ് നടത്തുന്ന കർഷകദ്രോഹ സമീപനങ്ങൾക്കെതിരെയും, തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വതന്ത്ര കര്‍ഷക സംഘടനയായ കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യന്തോള്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. മാര്‍ച്ച് 15ന് രാവിലെ 10ന് കളക്ടറേറ്റിന് മുന്നില്‍ നടത്തുന്ന ധര്‍ണ  കിഫയുടെ സെന്‍ട്രല്‍ ലീഗല്‍ സെല്‍ ഡയറക്ടര്‍ അഡ്വ. ജോണി.കെ.ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കിഫ ജില്ലാ പ്രസിഡണ്ട് ജോസ് വര്‍ക്കി അധ്യക്ഷത വഹിക്കും. കിഫ സംസ്ഥാന ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍, ലീഗല്‍ സെക്രട്ടറി അലക്സ്   സ്‌കറിയ എന്നിവര്‍ നേതൃത്വം നല്‍കും.
WATCH VIDEO HERE….


കോവിഡിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക ലോണുകളുടെ പലിശ പൂര്‍ണമായും ഉപാധിരഹിതമായി എഴുതിതള്ളുകയും, ജപ്തി നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്യണമെന്നും കിഫ ആവശ്യപ്പെടുന്നു.
വന്യമൃഗ ആക്രമണം മൂലം ഉണ്ടാകുന്ന കൃഷിനാശത്തിനും, ജീവനാശത്തിനും ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും, റബ്ബറും, തേങ്ങയുമടക്കമുള്ള നാണ്യവിളകളുടെ വിലത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ ന്യായവിലയ്ക്ക് സര്‍ക്കാര്‍ ഉടനടി സംഭരണം തുടങ്ങണമെന്നും, 1.1.1977 ന് മുന്‍പ് കൈവശം ലഭിച്ച ഭൂമികളില്‍ ഉപാധിരഹിത പട്ടയം അടിയന്തരമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കിഫ ഉന്നയിച്ചു.

പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍: ജോസ് വര്‍ക്കി (ജില്ല പ്രസിഡണ്ട്), ഷാജി തെക്കനാംകുന്ന് (ജില്ലാ വൈസ് പ്രസിഡണ്ട്), 1വര്‍ഗീസ് പോള്‍  ( ജില്ല സെക്രട്ടറി), സാബു ജോസഫ് ( കമ്മിറ്റി മെമ്പര്‍), രാംകുമാര്‍ എളനാട് ( കോര്‍ഡിനേറ്റര്‍).

Pic Credit: newsskerala

Leave a Comment

Your email address will not be published. Required fields are marked *