#WatchNKVideo Here
തൃശൂര്‍: മുഖ്യമന്ത്രിക്കെതിരെ കോര്‍പ്പറേഷന്‍ ഓഫീസിന് ഊരിപ്പിടിച്ച വാളുമായി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മക പ്രതിഷേധസമരം നടത്തി. രാവിലെ വാളുകളുമായി സമരക്കാര്‍ എത്തിയതോടെ പോലീസ് പാഞ്ഞെത്തി. പ്രതീകാത്മസമരമാണെന്നും, വാളുകള്‍ കളിപ്പാട്ടമാണെന്നും അറിഞ്ഞതോടെ പോലീസ് പിന്‍മാറി. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ പിണറായി എന്ന പേരിലാണ് കോര്‍പറേഷന് മുന്നില്‍ വേറിട്ടൊരു സമര രീതി അരങ്ങേറിയത്.
ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നെന്ന് അവകാശപ്പെടുന്ന ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രി വന്‍ സുരക്ഷാസന്നാഹത്തിന്റെ അകമ്പടിയോടെ സഞ്ചരിക്കുന്നതിനെ പരിഹസിച്ചായിരുന്നു പ്രതിഷേധ സമരം.
കെ.പി.സി.സി സെക്രട്ടറി ജോണ്‍ ഡാനിയല്‍ സമരം ഉദ്ഘാടനം ചെയ്തു. ഊരി പിടിച്ച വാളുകള്‍ക്കിടയില്‍ കൂടി സഞ്ചരിച്ചെന്ന് വീമ്പിളക്കിയ പിണറായി വിജയന്‍ ഇപ്പോള്‍ നൂറു കണക്കിന് പോലീസുകാരുടെ ഊരി പിടിച്ച ലാത്തികള്‍ക്കിടയില്‍ കൂടിയാണ് യാത്ര ചെയ്യുന്നതെന്ന് ജോണ്‍ ഡാനിയല്‍ പരിഹസിച്ചു. പിണറായിയുടെ യാത്ര മൂലം കേരളം പൊറുതി മുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.