Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഹിറ്റാച്ചിയുടെ പുതിയ ഇന്റഗ്രെറ്റഡ് ഫെസിലിറ്റി കോഴിക്കോട്

കോഴിക്കോട്: ടാറ്റ ഹിറ്റാച്ചിയുടെ കോഴിക്കോട് ഡീലറായ പിഎസ്എന്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഇന്റഗ്രെറ്റഡ് ഫെസിലിറ്റി കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു. വില്‍പ്പന, സേവനം, സ്പെയര്‍ പാര്‍ട്സ്, മെഷീന്‍ കെയര്‍ വര്‍ക്ക്ഷോപ്പ് എന്നീ സൗകര്യങ്ങളുള്ള ഇവിടം വില്‍പ്പന, സേവനം, ഭാഗങ്ങള്‍ എന്നിവയ്ക്കുള്ള ഏകജാലക ഷോപ്പായിരിക്കും. ടാറ്റ ഹിറ്റാച്ചി മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് സിങാണ് ഉദ്ഘാടനം ചെയ്തത്.

‘ഉപഭോക്താക്കളുടെ സാമീപ്യം വര്‍ധിപ്പിച്ച് മികച്ച ഇന്‍-ക്ലാസ് വില്‍പ്പനയും സേവന പിന്തുണയും നല്‍കാനുള്ള ടാറ്റ ഹിറ്റാച്ചിയുടെ തുടര്‍ച്ചയായ ശ്രമത്തിന്റെ ഭാഗമാണ് ഇത്.

100 വര്‍ഷത്തിലേറെ അനുഭവസമ്പത്തും 1000-ലധികം ആളുകള്‍ ജോലിയും ചെയ്യുന്ന പിഎസ്എന്‍ ഗ്രൂപ്പിന് വാണിജ്യ വാഹനങ്ങളും നിര്‍മ്മാണ ഉപകരണ വിഭാഗത്തിലും സമ്പന്നമായ ചരിത്രമാണ് പറയാനുള്ളത്. കഴിഞ്ഞ 17 വര്‍ഷമായി ടാറ്റ ഹിറ്റാച്ചി ഗ്രൂപ്പിന്റെ ഭാഗമായ ഡീലര്ഷിപ്പിന് കേരളത്തില്‍ മാത്രമല്ല കര്‍ണ്ണാടകയിലും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ട്രെയിനിങ് ആന്‍ഡ് ഡെവലൊപ്‌മെന്റ് , ഐടി, നിര്‍മ്മാണം എന്നീ മേഖലകളിലും പിഎസ്എന്‍ ഗ്രൂപ്പ് സജീവമാണ്.

Leave a Comment

Your email address will not be published. Required fields are marked *