തൃശൂര്‍ : കണിമംഗലം പാലക്കല്‍ പാടത്ത് സ്വകാര്യ ബസ് മറിഞ്ഞ് 46 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.30 യോടെയാണ് അപകടം ഉണ്ടായത്. യാത്രക്കാരില്‍ ഭൂരിഭാഗവും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. അന്‍പതിലധികം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ മറ്റുള്ളവരെ ജൂബിലി മിഷന്‍, എലൈറ്റ്, ജില്ല ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
തൃപ്രയാറില്‍ നിന്നും പുറപ്പെട്ട് തൃശൂരിലേക്ക് വന്നിരുന്ന ക്രൈസ്റ്റ് എന്ന ബസാണ് ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.