തൃശൂര്‍: ജില്ലയില്‍ നവകേരളസദസ്സിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വഴിനീളെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. വിയ്യൂര്‍, അത്താണി, വടക്കാഞ്ചേരി തുടങ്ങിയ നിരവധിയിടങ്ങളില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.
വടക്കാഞ്ചേരിയില്‍ നവകേരളസദസ്സിന്റെ വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി ആര്യംപാടം സ്വദേശി റഫീഖിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ പ്രസംഗം അവസാനിച്ചതിന് പിന്നാലെയാണ് ഇയാള്‍ വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചത്.