Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആത്മകഥ പുറത്തുവിട്ട സംഭവം: ഡി.സി. ബുക്‌സിന് ഇ.പി വക്കീല്‍ നോട്ടീസയച്ചു

തിരുവനന്തപുരം: ആത്മകഥയുടെ  വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭവത്തില്‍ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ നിയമനടപടികളിലേക്ക്. മാപ്പു പറയണമെന്നാവശ്യപ്പെട്ട്. ഇ.പി. ഡി.സി ബുക്‌സിന് വക്കീല്‍ നോട്ടീസയച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ തന്റെ ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്തുവിട്ട് വിവാദമാക്കിയതാണ് ജയരാജനെ ചൊടിപ്പിച്ചത്.

ആത്മകഥ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാനെന്ന് ഇ.പി പറയുന്നു.  പുറത്തുവന്നത് താന്‍ എഴുതിയതല്ല. തെരഞ്ഞെടുപ്പ് ദിനത്തില്‍ പി.ഡി.എഫ് പുറത്തുവിട്ടത് രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കാനാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ഡിസി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗം പിന്‍വലിക്കണം. എല്ലാ പോസ്റ്റുകളും പിന്‍വലിച്ച് മാപ്പുപറയണമെന്നും ഇ.പി.യുടെ നോട്ടീസില്‍ ആവശ്യപ്പെടുന്നു. അഡ്വ. കെ. വിശ്വന്‍ മുഖേനയാണ് ജയരാജന്‍ ഡി.സി ബുക്സിസിന് വക്കീല്‍ നോട്ടീസ് അയച്ചത്.

തെരഞ്ഞെടുപ്പ് ദിവസം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഇ.പി. ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു. തന്റെ  ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. താന്‍
എഴുതാത്ത കാര്യത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പല പ്രസാധകരും തന്നോട് ചോദിച്ചിരുന്നു. എല്ലാം പൂര്‍ത്തീകരിച്ച് വായിച്ചുനോക്കി പ്രിന്റിംഗിലേക്ക് കൊടുക്കാമെന്നാണ് വിചാരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംശയാസ്പദമായ കാര്യങ്ങളിലൂടെ പറയുന്നത് ശരിയല്ല. അന്വേഷിച്ച് കണ്ടെത്തേണ്ട കാര്യങ്ങളുണ്ട്. കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്. ഡി.സി ബുക്സിസിനെ താന്‍ പ്രസിദ്ധീകരണത്തിന് ഏല്‍പ്പിച്ചിട്ടില്ല. താന്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം എങ്ങനെയാണ് പ്രസിദ്ധീകരിക്കുക എന്ന് ജയരാജന്‍ ചോദിച്ചു.
തന്റെ  വിശ്വസ്തനായിട്ടുള്ള പത്രപ്രവര്‍ത്തകനെ ഇത് എഡിറ്റ് ചെയ്ത് തയാറാക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തില്‍നിന്ന് പുറത്തുപോകാന്‍ സാധ്യതയില്ല. താന്‍ എഴുതാത്ത കാര്യങ്ങള്‍ വന്നതിനാലാണ് സംശയം വര്‍ധിക്കുന്നത്.

സ്വയം പരിഹസിക്കുന്ന ഭാഗം താന്‍ തലക്കെട്ടായി നല്‍കുമോ. കവറിലുള്ള തന്റെ  ചിത്രം എവിടെയെല്ലാമുണ്ട്. പുസ്തകത്തിന് ഒരു പേര് പോലും താന്‍ ഇതുവരെ നിര്‍ദേശിച്ചിട്ടില്ല. തെറ്റ് ചെയ്യാത്ത താന്‍ ഭയപ്പെടേണ്ടതില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *