Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ബാറിലെ ആക്രമണം, പ്രതികൾ പിടിയിൽ



തൃശൂർ : ബാറിൻെറ പാർക്കിങ്ങ് പരിസരത്ത് വച്ച് അഖിൽ കൃഷ്ണനെ ആക്രമിച്ച കേസിൽ കോടന്നൂർ പള്ളിപ്പുറം പാടൂരാൻ വീട്ടിൽ ആദർശനെ പോലീസ് പിടികൂടി. അഖിൽ കൃഷ്ണൻ സഞ്ചരിച്ച ഓട്ടോറിക്ഷ ദേഹത്ത് തട്ടിയതിലുള്ള വിരോധത്തിൽ തടഞ്ഞ് നിർത്തി ബൈക്കിൻെറ കീ ഉപയോഗിച്ച് വായിലും മൂക്കിലും ഇടിച്ച് കൈ കൊണ്ട് മുഖത്തു തലയിലും ഇടിച്ചും ഓട്ടോയിൽ കയറിയ അഖിൽ കൃഷ്ണനെ വാഹനത്തിൽ നിന്നും വലിച്ചിറക്കി വീണ്ടും ഉപദ്രവിച്ചു. റൂറൽ പോലിസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിയ്യൂർ മാറ്റാംപുറത്തുള്ള വീട്ടിൽ ഒളിച്ചു താമസിക്കുന്ന ഇവരെ പിടികൂടിയത്. വിവേക് ​ഗോപിക്കെതിരെ വിയ്യൂർ പോലിസ് സ്റ്റേഷനിൽ അടിപിടിക്കേസും ഒരു വധശ്രമക്കേസും, തൃശ്ശൂർ ഈസ്റ്റ് പോലിസ് സ്റ്റേഷനിൽ അനധികൃത പണമിടപാട് കേസ് അടക്കം 12 ക്രിമിനൽ കേസ് പ്രതിയും കാപ്പ നിയമപ്രകാരം 6 മാസത്തേക്ക് തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ​ഗുണ്ടയുമാണ്.

Leave a Comment

Your email address will not be published. Required fields are marked *