തൃശൂർ: ഒല്ലൂർ കൃഷിഭവൻ്റെ കീഴിൽ തിരുത്തൂർ അമ്പലത്തിനു തെക്കുവശം കൊല്ലപറമ്പിൽ സജീവ്കുമാറിൻ്റെ തരിശായി കിടന്ന സ്ഥലത്ത് കരിം കക്രാലി ചേർപ്പ് എന്ന കർഷകൻ കൃത്യതാ കൃഷിയിലൂടെ വിളയിച്ചെടുത്ത തണ്ണിമത്തൻ വിളവെടുപ്പ് 25ന് രാവിലെ 10.30 ന് തൃശൂർ കോർപ്പറേഷൻ കൗൺസിലർ നിമ്മി റപ്പായി നിർവ്വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ഇ എൻ രവീന്ദ്രൻ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മാലിനി, സജീവൻ കൊല്ലപറമ്പിൽ, ഒല്ലൂർ നാട്ടു ചന്ത പ്രസിഡണ്ട് ചെറിയാൻ ഇ. ജോർജ്ജ്, അവിണിശ്ശേരി നാട്ടു ചന്ത കൺവീനർ പ്രിൻസൻ, കരിം കക്രലി എന്നിവർ ആശംസകളർപ്പിച്ച്.
വിളവെടുത്ത തണ്ണിമത്തൻ, വെള്ളരി, സലാഡ് കുക്കുമ്പർ,പയർ മുതലായ വിളകളുടെ വിപണനവും ആരംഭിച്ചു. യോഗത്തിന് ഷൈല കരിം നന്ദി രേഖപ്പെടുത്തി. ഒല്ലൂർ കൃഷിഭവൻ്റെ കീഴിൽ ശ്രീ നാരായണ സേവാസംഘം ഹാളിൽ എല്ലാ തിങ്കളാഴ്ചയും കാലത്ത് 9 മുതൽ 12 വരെ പ്രവർത്തിക്കുന്ന ഒല്ലൂർ നാട്ടു ചന്തയിലും, ഞായറാഴ്ചകളിൽ കാലത്ത് 8 മണി മുതൽ 12 മണി വരെ കുരിയച്ചിറ പെട്രോൾ പമ്പിന് എതിരിലുള്ള ചുറ്റുവട്ടം നാട്ടു ചന്തയിലും, ചൊവ്വാഴ്ച 2 മുതൽ ചീയാരം ഗലീലിക്കരികിൽ തിരുത്തൂർ ക്ഷേത്രവഴിയിൽ തോട്ടത്തിനോട് ചേർന്നും വ്യാഴാഴ്ച 2 മുതൽ 6 വരെ അവിണിശ്ശേരി ആനക്കല്ല് സഹകരണ ബാങ്കിന് എതിർവശത്തായി നടക്കുന്ന ചുറ്റുവട്ടം നാട്ടു ചന്തയിലും, ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ 6 വരെ പെരുമ്പിള്ളിശ്ശേരി മിനി സിവിൽ സ്റ്റേഷനരികിൽ നടക്കുന്ന ചുറ്റുവട്ടം നാട്ടു ചന്തയിലും കരിമിൻ്റെ ഉൽപന്നങ്ങൾ വിൽക്കന്നതാണ്. രാസകീടനാശികളൊന്നും ഉപയോഗിക്കാതെ കൃഷി ചെയ്തിട്ടുള്ള ഈ ഉൽപന്നങ്ങൾ വാങ്ങി എല്ലാവരും സഹകരിക്കുക. കരിംമിൻ്റെ ഫോൺ നമ്പർ – 8592988667