Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ബെയ്‌ലിന്‍ ​ദാസ് റിമാഡിൽ; ജാമ്യാപേക്ഷയിൽ നാളെ വിധി

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ കോടതി റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്‌ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും.

മനഃപൂര്‍വം അഭിഭാഷകയെ മര്‍ദിച്ചിട്ടില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നുമാണ് ബെയ്‌ലിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടികാട്ടിയത്. എന്നാൽ ത​ന്റെ ജൂനിയർ അ​ഭിഭാഷകയായ ശാമിലിയെ മർദ്ദിച്ചിട്ടില്ല എന്ന രീതിയിലാണ് ഇന്ന് പ്രതിയുടെ വക്കിൽ കോടതിയിൽ വാ​ദമുഖങ്ങൾ അവതരിപ്പിച്ചത്. കോടതി വളപ്പിന് പുറത്ത് റിപ്പോർട്ടിങ്ങ് നടത്തിയിരുന്ന ചില ​ദൃശ്യമാധ്യമ പ്രവർതകരെ ബെയ്‌ലി​ന്റെ സുഹൃത്തുക്കളായ അഭിഭാഷകർ ഭീഷണിപ്പെടുത്തി. പൂജപ്പുര ജില്ല ജയിലിലാണ് ഇയാളെ റിമാ​ന്റിൽ വയ്ക്കുക.

പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ബെയിലിന്‍ ദാസ് അതിക്രൂരമായി മര്‍ദിച്ചത്. കൈ കൊണ്ടും നിലം തുടക്കുന്ന മോപ്പി​ന്റെ വടികൊണ്ടും അവരെ അടിച്ചു എന്നാണ് പരാതി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ബെയ്ലിനെ തുമ്പയിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നായിരുന്നു നടപടി.

Leave a Comment

Your email address will not be published. Required fields are marked *