കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. വിഷയത്തില്‍ ഈ മാസം 20നുള്ളില്‍ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
വൈഷ്ണയെ ഒഴിവാക്കിയത് നീതികേടാണ്. രാഷ്ട്രീയം കളിക്കരുത്. ഒരു യുവതി മത്സരിക്കാന്‍ വന്നിട്ട് ഇങ്ങനെയാണോ ചെയ്യണ്ടേത്. അവരുടെ രേഖകളില്‍ എല്ലാം വിലാസം കൃത്യമല്ലെ എന്ന് കോടതി ചോദിച്ചു. വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം സാങ്കേതിക കാരണങ്ങളാല്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു.വൈഷ്ണ സുരേഷ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്നു ഒഴിവാക്കണം എന്നും കാണിച്ച് സിപിഎമ്മാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വൈഷ്ണ നല്‍കിയ മേല്‍വിലാസത്തില്‍ പ്രശ്‌നമുണ്ടെന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും വിവരം നല്‍കിയിരുന്നു. തുടര്‍ന്നാണ് വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ ഒഴിവാക്കിയത്.
അസാധാരണ അധികാരം പ്രയോഗിക്കുമെന്നും മുന്നറിയിപ്പ്.ഹര്‍ജികാരിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേള്‍ക്കണം. നവംബര്‍ 19ന് മൂന്‍പ് തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടിക്കെതിരെ തിരുവനന്തപുരം മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വൈഷ്ണ നല്‍കിയ മേല്‍വിലാസത്തില്‍ പ്രശ്‌നമുണ്ടെന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും വിവരം നല്‍കിയിരുന്നു. തുടര്‍ന്നാണ് വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ ഒഴിവാക്കിയത്.
മേല്‍വിലാസത്തില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വൈഷ്ണ സുരേഷിനെ വോട്ടര്‍പട്ടികയില്‍ നിന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയത്. പേര് നീക്കം ചെയ്തതോടെ വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആകില്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ എവിടെയെങ്കിലും വോട്ട് ഉണ്ടെങ്കിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് ചട്ടം.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി വൈഷ്ണ സുരേഷ് നല്‍കിയിരിക്കുന്ന മേല്‍വിലാസം മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലാണെന്ന് നഗരസഭാ രേഖകള്‍ വ്യക്തമാക്കുന്നു. വൈഷ്ണയെ അറിയില്ലെന്നും വീട് വാടകയ്ക്ക് കൊടുത്തിട്ടില്ലെന്നും ഉടമ നഗരസഭ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു












