ദില്ലി: ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറുകള്‍ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. രാജ്യത്ത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഇനിമുതല്‍ 25 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഉപഭോക്താക്കള്‍ക്ക് അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എണ്ണ വിതരണ കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി.
നേരത്തെ നഗരപ്രദേശങ്ങളില്‍ 25 ദിവസവും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസവുമായിരുന്നു രണ്ടു ബുക്കിംഗുകള്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട നിര്‍ബന്ധിത സമയപരിധി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് എല്‍.പി.ജി ലഭ്യതയില്‍ തടസം നേരിട്ട പശ്ചാത്തലത്തിലായിരുന്നു തീരുമാനം. വിതരണം ക്രമീകരിച്ച് എല്ലാവര്‍ക്കും എല്‍.പി.ജി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണത്തിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തിയിരിക്കുന്നത്











