Newsskerala

വൈഷ്ണ സുരേഷിന് മത്സരിക്കാന്‍ അനുമതി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കി. വോട്ട് ചേര്‍ത്തത്തോടെ വൈഷ്ണക്ക് ഇനി മത്സരിക്കാന്‍ തടസമുണ്ടാകില്ല.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നേരിട്ട് ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു. വൈഷ്ണയും പരാതിക്കാരനായ സിപിഎം പ്രവര്‍ത്തകനും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *