Newsskerala

മുന്‍ നക്‌സലേറ്റ് നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

കൊച്ചി: മുന്‍ നക്‌സലേറ്റ് നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. കോതമംഗലം വടാട്ടുപാറയില്‍ വച്ചാണ് അന്ത്യം.1968 ലെ തലശേരി പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതിയായിരുന്നു.

പിതാവിന്റെ  വഴിയെയാണ് സ്റ്റീഫന്‍ സിപിഐയില്‍ ചേര്‍ന്നത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ തുടര്‍ന്നു. ശേഷം നക്‌സലേറ്റ് പ്രസ്ഥാനത്തില്‍ ചേരുകയായിരുന്നു. തലശേരി പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലൂടെയാണ് പ്രസ്ഥാനത്തില്‍ സജീവമായത്.

ഒളിവില്‍പോയി കേരളത്തിലുടനീളം വിപ്ലവ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1971-ല്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കൊലക്കേസ് ഉള്‍പ്പെടെ 18 കേസുകളില്‍ പ്രതിയായിരുന്നു. ജയിലില്‍വച്ച് ചാരുമജുംദാറിന്റെ ഉന്മൂലന മാര്‍ഗത്തെ ഉപേക്ഷിച്ചു. തുടര്‍ന്ന് സ്റ്റീഫന്‍ സുവിശേഷ പ്രവര്‍ത്തകനായി.

Leave a Comment

Your email address will not be published. Required fields are marked *