തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം ശക്തമാക്കി. അനിശ്ചിതകാല ഒ പി, അധ്യാപന ബഹിഷ്‌കരണം തുടരുന്നതിനോടൊപ്പം ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കുമെന്ന് കെജിഎംസിടിഎ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും.
ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും സംഘടന വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി പി ജി ഡോക്ടര്‍മാരുടെ സംഘടനയും രംഗത്തെത്തിയെങ്കിലും പിന്നീട് ഒപി ബഹിഷ്‌കരണം പിന്‍വലിക്കുകയായിരുന്നു. സ്‌റ്റൈപ്പന്‍ഡ് പരിഷ്‌കരിക്കാമെന്ന ആരോഗ്യവകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഒത്തുതീര്‍പ്പായത്. ധനകാര്യ വകുപ്പുമായി ഇക്കാര്യം ആലോചിക്കണമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ശമ്പള കുടിശ്ശിക നല്‍കുന്നതിന് തടസ്സമില്ലെന്ന് നിയമവകുപ്പില്‍ നിന്ന് നിയമോപദേശം ലഭിച്ചിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂട്ടാക്കാത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും കെജിഎംസിടിഎ ആരോപിച്ചു.
ഗവ. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരം ശക്തമാക്കി; ഇന്ന് മുതല്‍ ശസ്ത്രക്രിയകള്‍ മുടങ്ങും












