തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്റെ അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. യുവതീ പ്രവേശനത്തെ എതിര്‍ത്തതാണ് അറസ്റ്റിന് പിന്നിലെ കാരണമെന്നും തന്ത്രി പറഞ്ഞു. കോടതിയുടെ ജാമ്യ ഉത്തരവിലാണ് തന്ത്രിയുടെ വാദങ്ങള്‍. കഴിഞ്ഞ ദിവസമാണ് ജാമ്യ ഉത്തരവിലെ വിശദാംശങ്ങള്‍ പുറത്തുവന്നത്.
തന്ത്രിയുടെ ജാമ്യ ഉത്തരവ് പുറത്തുവന്നപ്പോഴുള്ള തന്ത്രി കണ്ഠര് രാജീവരുടെ വാദങ്ങള്‍ സര്‍ക്കാരിനെ കുരുക്കുകയാണ്.’യുവതീ പ്രവേശന സമയത്ത് ആചാര ലംഘനം പാടില്ലെന്ന നിലപാട് എടുക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്തതാണ് അറസ്റ്റിന് പിന്നിലെ കാരണം. സന്നിധാനത്ത് ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തന്നോട് പ്രതികാരമാണ്.’-തന്ത്രി വ്യക്തമാക്കി.
സ്വര്‍ണക്കൊള്ള: തന്റെ അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരമെന്ന് തന്ത്രി

















